STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

ആ ബീച്ച് അടച്ചു "------------

ആ ബീച്ച് അടച്ചു "------------

1 min
131

" ആ ബീച്ച് അടച്ചു "

--------------------------------

ആകാശം തൊടുന്ന

തിരമാലകൾ ഇല്ല

കലങ്ങി മറിയുന്ന

ഓളങ്ങളും....

നല്ല നിലാവ്

രാത്രിയുടെ മുറ്റത്ത്

മഞ്ഞിൻ പായ വിരിക്കുമ്പോൾ

കളിപറഞ്ഞിരിക്കുന്ന

കുഞ്ഞോളപരപ്പുള്ള

ഒരു ചെറിയ "ബീച്ച് "

ഇവിടെ കുറെ ആളുകൾ

വരാറില്ല

വരുന്നവർക്കോ

ഇവിടമാണ് സ്വർഗ്ഗം

പകൽ സൂര്യരശ്മികൾ

വരവേൽക്കുമ്പോൾ

ചെറിയ തിരകൾ

അവയെ നോക്കി

ചിരിക്കും

കാണുന്നവർക്ക്

കണ്ണിനു ആനന്ദം

ഹൃദയം തൊടും

കുഞ്ഞു കവിതകൾ

രചിക്കും കടൽകാക്കകൾ


ചിലർ നേരംപോക്ക്

പറയാൻ നേരെത്തെ

എത്തും

മറ്റു ചിലർ ഒറ്റയ്ക്ക്

തിരകളോട്

സല്ലപിക്കും

വേറെ ചിലർ

കൂട്ടുകാർക്കൊപ്പം

വരും


ഒരു ദിവസം

ഒരു "ബോർഡ്‌ "

" ഈ ബീച്ച് അടച്ചു "


എല്ലാവരും ഞെട്ടി

ഇനി എവിടെ കിട്ടും

ഈ ശീതളമാരുതൻ

ഈ കുഞ്ഞോളങ്ങൾ

ഈ സൂര്യോദയം.....


അവർ പരസ്പരം പറഞ്ഞു

"ആ ബീച്ച് അടച്ചു "


---------------------------------


Rate this content
Log in

Similar malayalam poem from Abstract