STORYMIRROR

Arjun K P

Abstract Drama

4  

Arjun K P

Abstract Drama

മറന്നു വച്ച മനസ്സ്

മറന്നു വച്ച മനസ്സ്

1 min
289

അതിരില്ലാ ആകാശത്തിൽ

അലയുകയായ് മേഘത്തേരിൽ

മനസ്സെങ്ങോ മറന്നു വച്ചു


മിഴിയെത്തും ദൂരം വരെയും

തിരയുകയാണിന്നും ദൂരെ

എവിടെ ഞാൻ മറന്നു വച്ചൂ


മോഹത്തിൻ കല്പടവുകളിൽ

കനവിലെ മായാവനിയിൽ

മനസ്സിലെ കുഞ്ഞുകിനാവിൽ


ഉന്നതിയിൽ തെന്നൽച്ചിറകിൽ

കൈവഴി തൻ ഗതിവിഗതികളിൽ

ചിതലെടുത്ത നിനവോരത്തിൽ


മറവി തൻ വേനൽച്ചൂടിൽ

മരണത്തിൻ തൂവൽത്തണുപ്പിൽ 

ദിശയറിയാതുഴലും വഴിയിൽ


കാലത്തിൻ കർമഫലത്തിൽ

എവിടെയോ മറന്നു വച്ചു

തേടി ഞാൻ പോകുന്നെങ്ങോ



Rate this content
Log in

Similar malayalam poem from Abstract