STORYMIRROR

Arjun K P

Horror Classics Crime

4  

Arjun K P

Horror Classics Crime

ചരിത്രങ്ങൾ

ചരിത്രങ്ങൾ

1 min
334

ചരിത്രരേഖകൾ തിരിഞ്ഞുനോട്ടങ്ങൾ...

യുദ്ധഭൂമികൾ രക്തസാക്ഷിത്വങ്ങൾ …

അടിമത്തങ്ങൾ ഉച്ചനീചത്വങ്ങൾ...


സാമ്രാജ്യങ്ങൾ ശക്തികേന്ദ്രങ്ങൾ...

മുന്നേറ്റങ്ങൾ ചെറുത്തുനിൽപ്പുകൾ...

അധികാരദാഹങ്ങൾ കാരഗൃഹങ്ങൾ...


സമാഗമങ്ങൾ സന്ധിചേരലുകൾ...

സമരഭൂമികകൾ സമ്മർദ്ദതന്ത്രങ്ങൾ...

കൂട്ടിക്കൊടുപ്പുകൾ കുതികാൽ വെട്ടുകൾ...


പക വീട്ടലുകൾ ഉയിർത്തെഴുന്നേൽപ്പുകൾ...

വർഗ്ഗീയവിദ്വേഷ വിഷം വിതച്ചവർ...

മാതൃഭൂമിയെ ഒറ്റുകൊടുത്തവർ...


സത്യം പറയുവാൻ നാവു പൊങ്ങാത്തവർ...

കണ്ടിട്ടും കണ്ണുകൾ മൂടപ്പെട്ടവർ...

നേരെ നിൽക്കുവാൻ ത്രാണിയില്ലാത്തവർ...


ശാസ്ത്രശാഖകൾ സതിയനുഷ്ഠിച്ചവർ...

അധികാരത്തിനായ് അടിച്ചമർത്തലുകൾ...

ആത്മാഭിമാനം ഉയർത്തിപ്പിടിച്ചവർ...


നാടിനെ അമ്മയായ് കാത്തുരക്ഷിച്ചവർ...

ചരിത്രത്താളിൽ ഇടം പിടിക്കാത്തവർ...

സ്വാർത്ഥലാഭത്തിനു ചരിത്രം തിരുത്തിയോർ...


നമ്മളാരോയെഴുതിയ ചരിത്രം പഠിച്ചവർ...

ചരിതമെഴുതുന്നു സുവർണ്ണാക്ഷരങ്ങൾ...

മാറ്റിയെഴുതുന്നു മനുഷ്യന്റെ കൈകൾ...



Rate this content
Log in

Similar malayalam poem from Horror