Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Anamika Baiju

Horror

3.2  

Anamika Baiju

Horror

അവൾ

അവൾ

1 min
485


ശ്യാമാംബരത്തിനു കീഴെ കാനനപ്രാന്തത്തിൽ

അവൾ,

മൃദുലമായ കാലടികൾ വച്ച് നടന്നു...

ഏകയായി...

ആകാശചെരുവിലൂടെ ഓടിനടക്കുന്ന വെളുത്ത

മേഘപാളിയെപ്പോലെ...

ഈറനണിഞ്ഞ ഇരുണ്ട രാത്രിയിൽ 

പ്രത്യക്ഷപ്പെടുന്ന

ഏകയായ താരത്തെപ്പോലെ...


ഭൂമി ഇരുണ്ട് തുടങ്ങിയ സമയം,

പക്ഷികളുടെ ചിറകടിയൊച്ചകൾ_

അവ വാവലുകളുടെതോ??

അവളുടെ കാതുകളിൽ

വന്നലയടിച്ച ശബ്ദം _

അതെന്തായിരുന്നു?


കൂരാക്കൂരിരുട്ട് പടർന്നുപിടിച്ച

ആ വനത്തിലൂടെ 

ഭയമേതും കൂടാതെ 

അവൾ നടന്നു.

അവളുടെ നടത്തം ഒരിക്കലും അവസാനിക്കുന്നില്ലെന്നോ...


എന്താണവളുടെ ചിരിയുടെ അർത്ഥo?

സന്തോഷമോ? ദുഃഖമോ?

അതോ മറ്റെന്തെങ്കിലുമോ...

അതുമല്ലെങ്കിൽ, ആ വനം

അവളുടേത് മാത്രമാണെന്ന തോന്നലോ???

എന്താണവളുടെ മനസ്സിൽ?

സന്തോഷം?

ദുഃഖo?

അതോ...പ്രതികാരദാഹമോ?


അവളാരാണ്?


ഭയമില്ലാതെ അട്ടഹാസച്ചിരിയോടെ

കറുത്ത വനത്തിൽ നടക്കുന്ന 

ഈ സുന്ദരി? ആരാണിവൾ?


വനത്തിനു ചുറ്റുമുള്ള കുടിലുകളിലെ

മുത്തശ്ശിമാർ , എന്തിനാണ്

തൻ്റെ കൊച്ചുമക്കളെ

അനുസരിപ്പിക്കാൻ

അവളുടെ കഥകൾ പറഞ്ഞുകൊടുക്കുന്നത്?


കാലിൽ കൊലുസ്സണിഞ്ഞ,

നീണ്ട കാർകൂന്തലുള്ള,

 വെളുത്ത വസ്ത്രമണിഞ്ഞ,

കാടിൻ്റെ അഗാധതയിൽ

ഏകയായി 

എല്ലായ്പ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന

അവളുടെ പേരെന്താണ്?


Rate this content
Log in

Similar malayalam poem from Horror