STORYMIRROR

Anamika CB

Others

3  

Anamika CB

Others

നിളയുടെ തീരത്ത്

നിളയുടെ തീരത്ത്

1 min
122

നിലാവിൽ കുളിച്ചു നിൽക്കുന്ന രാത്രി

നിളയെ ചുംബിക്കുന്ന നിശാപതി

അംഭോജൻ്റെ ചുംബനമേറ്റ്

ലജ്ജിച്ചു നിൽക്കുന്ന നിള

അവളുടെ സന്തോഷത്തിൽ പങ്കുചേരാൻ

പ്രിയസഖി സദാഗതി അവളെചുറ്റി നിൽക്കുന്നു.


നിളയുടെ തീരത്ത് ഞാനിരുന്നു...ഏകയായി

നിളയുടെ സുഹൃത്ത് എന്നെയും സന്തോഷിപ്പിക്കുവാനായി 

പരിശ്രമിച്ചുകൊണ്ടിരുന്നു.

അവരുടെ സൗഹൃദവും പ്രണയവും

എൻ്റെ മനസ്സിനെ തരളിതമാക്കുന്നുവോ...


ഇളംതണുപ്പുള്ള നിശ

അവളെ സുന്ദരിയാക്കുന്നില്ലെ?

രാവിനെ വിഴുങ്ങിക്കൊണ്ട് കടന്നുവരുന്ന

ക്രൂരനായ ദിവാകരനെ

മറികടന്നുകൊണ്ട്, ഒരിക്കൽകൂടി

അമൃതകരൻ്റെ വരവിനായി

ഞാൻ കാത്തിരുന്നു...

നിളയോടൊപ്പം.


Rate this content
Log in