നിസ്വാർത്ഥ പ്രണയം
നിസ്വാർത്ഥ പ്രണയം
അകലെയാണെങ്കിലും അവർ അരികിലാണ്
അരികിലെത്താൻ അവർ മോഹിക്കുന്നു.
എന്നാൽ,
അവളുടെ പ്രണയത്തിൻ രശ്മികൾ
അവനെ പൊള്ളിച്ചേക്കാം.
അവനോടുള്ള പ്രണയത്തിൽ
അവൾ ജ്വലിക്കുമ്പോൾ,
അവളുടെ പ്രണയത്തിൻ ചൂടേറ്റ്
അവനും തിളങ്ങുന്നു.
നീയില്ലെങ്കിൽ ഞാനും
ഞാനില്ലെങ്കിൽ നീയുമില്ലെന്ന്
അവർ പറയുന്നു.
എങ്കിലും,
എനിക്കും നിനക്കും
ഒരിക്കലും ഒന്നിക്കാനാവില്ല.
അവരുടെ പ്രണയം
മാലോകർ കാണുന്നില്ല.
അവരുടെ പ്രണയം നിസ്വാർത്ഥമാണ്.
സ്വാർത്ഥപ്രണയമായിരുന്നെങ്കിൽ,
അവർ ഒന്നിച്ചേനെ...
അവർ ഒന്നിച്ചിരുന്നെങ്കിൽ,
ഭൂമിയിലെ ജീവൻ ഇല്ലാതായേനെ...
അവനും അവളും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്
രണ്ട് ധ്രുവങ്ങളിലായ്.
തങ്ങളുടെ പ്രണയം
ഭൂമിയെ വേദനിപ്പിക്കരുതെന്നവർ.
അതിനായവർ അകലം പാലിക്കുന്നു.
ഒരിക്കലും ഒന്നിക്കാനാകാത്ത പ്രണയം,
അതവർ ആസ്വദിക്കുകയാണ്.
അവർ പ്രണയിക്കുകയാണ്...
ആരുമറിയാതെ...
ആരെയും വേദനിപ്പിക്കാതെ...
നിസ്വാർത്ഥമായി...