STORYMIRROR

Binu R

Romance

4  

Binu R

Romance

കവിത :- മരുപ്പച്ചതേടുന്നമാനസം.രചന :- ബിനു. ആർ

കവിത :- മരുപ്പച്ചതേടുന്നമാനസം.രചന :- ബിനു. ആർ

1 min
32

കവിത :- മരുപ്പച്ചതേടുന്നമാനസം.

രചന :- ബിനു. ആർ 


പ്രണയം, വഴിമാറിപ്പോകുന്നുണ്ടെപ്പോഴും 

പ്രണയമഴയുടെ തീഷ്ണതയിൽ.

പണ്ടൊരുപകലിൽ നിരത്തിന്നോരത്തിരു-

പാദവിന്യാസത്തിൽ പതഞ്ഞൊഴുകിയ

 പ്രണയം, കണ്ണുകൾക്കുള്ളിലാ കാതരമാ-

മിരുമിഴികൾ

വന്നു തത്തിക്കളിക്കുന്നുയിപ്പോൾ!


 അന്ന്,വഴിമറന്നുപോയ പ്രണയം

തീഷ്ണമാം വഴിക്കണക്കുകൾക്കിടയിൽ

ഇന്ന്,ഇളംമഞ്ഞച്ചിരിയുടെ സായന്തനത്തിൽ

കണ്ടു,ചെഞ്ചായം പൂശിയമേലേമാനത്ത്‌!


കാലം, ഇളംമഞ്ഞനിറത്തിൽ കൊഴിയുന്നതു

കറുത്തവാവിൻ തലേന്നു കണ്ടുകൺ-

മിഴിഞ്ഞപ്പോൾ,കഴിഞ്ഞരാവിലെകനവു-

പോൽ പ്രണയം,ഓർമ്മയിൽ തൈതാരംപാടി

പടികടന്നു പോവുന്നതുകണ്ടു!


അകലെയുയരുന്ന മരുപ്പച്ചകളിൽ തെന്നിത്തെറിച്ചു നീങ്ങുന്നുണ്ടെൻ മാനസം

തിരയുന്നുയിപ്പോഴും കഴിഞ്ഞകാല

തോന്തരവുകളിലെ ആ മധുരിക്കും പ്രണയം!

     ബിനു. ആർ


Rate this content
Log in

Similar malayalam poem from Romance