മടങ്ങിവെന്ന കത്ത്
മടങ്ങിവെന്ന കത്ത്
പ്രണയ ഓർമ്മകൾ തിമിർത്തു
പെയ്തുകൊണ്ടിരിക്കുന്ന
ഒരു പെരുമകാലത്ത്
രാത്രിയുടെ അന്ത്യയാമത്തില്‍
അവൾക്ക് ഞാനൊരു കത്തെഴുതി
ഗാഢമായി മധുരോദാരമായ
ഒരു മറുപടി പ്രതീക്ഷിച്ചെനിക്ക്
ഉത്തരമില്ലാതെ മടങ്ങി വന്നതോ
എൻ അവസാനത്തെ കത്ത്
അവളുടെ പാദസരച്ചിരി
കേട്ടുണർന്ന ദേശത്തിലെ
വിലാസത്തിൽ ആ
കരിമിഴി കുരുവി എങ്ങോ
ഇലകളില്ലാത്ത വിലാസമില്ലാത്ത
ഒരു വൃക്ഷകൊമ്പിൽ
ചേക്കേറിയിരിക്കുന്നു.
വിസ്മരിക്കില്ല ഞാൻx
നിന്നെ ഒരുനാളും
പ്രിയ സഖി നിന്നുടെ
മന്ദസ്മിതം പോലും
പരിഹാസം ചിരികളുടെ
ഇടയിൽ നിന്നുമൊരൊളിച്ചോട്ടം
ഇന്നിന്റെ അനിവാര്യതയുമാണ്..

