മനസ്സിന്റെ ദുഃഖം
മനസ്സിന്റെ ദുഃഖം
മഴതുള്ളികൾ നിർത്താതെ
ചിണുങ്ങിപ്പെയ്യുന്നീ രാത്രിയിൽ
മിഴിനീർ പൊഴിഞ്ഞ്
ഏകാന്ത ചിത്തനായി
ദുഃഖങ്ങൾ പേറി അലയുമ്പോൾ
നിദ്രയും നീരസത്തോടെ
വിടപറഞ്ഞകന്നുപോയി....
ഏറിയ നിരാശയാൽ
കണ്ണീർ പൊഴിക്കുന്ന
മനസിൻ മണിവീഥിയിൽ
മറക്കാൻ കൊതിച്ചതൊക്കെയും
ഒരു നിശാശലഭമായി
ഈ മഴയിൽ പറന്നുയർന്നു.
കഠിനമാം ദുഖത്താൽ
തുളുമ്പിടും നയനങ്ങളിൽ
മിന്നൽ കിരണങ്ങൾ
പടവാളുപോൽ വെട്ടിതിളങ്ങുമ്പോൾ
തളരുന്നു എൻ ജീവിത സങ്കല്പങ്ങൾ
നീളുന്നു ദുഃഖത്തിൻ കാൽപാടുകൾ...
