STORYMIRROR

Binu R

Drama Tragedy

4  

Binu R

Drama Tragedy

തിരുമുറിവ്

തിരുമുറിവ്

1 min
299

തിരുമുറിവുകൾ നൽകി

പണ്ടൊരിക്കൽ കാലം

ദൈവപുത്രനെന്ന നന്മക്ക്.

കാലങ്ങളെല്ലാം മറിഞ്ഞുരുണ്ടുവരവേ,

മുറിവുകൾ വൃണങ്ങളായി

പൊട്ടിയൊലിക്കുന്നു,

വിഷം പുരണ്ടമനസ്സുകളിൽ..


എന്റെതെന്നു ഞാൻ

പറയുന്നതെല്ലാം

ജന്മജന്മാന്തരങ്ങൾക്കുമുൻപ്

വിഷം തീണ്ടിമരിച്ചൊരാ-

ത്മാവിന്റേതെന്ന് ജനം

തിരിച്ചറിയവേ,യതുമൂടിവച്ചു

കൊണ്ടു തൊന്തരവുകൾ

പണിയുന്നു,ഒരു ചെറുലോകം..


തിരുമുറിവുകളാൽ കൊല്ലപ്പെട്ടവനെ

വാഴ്ത്തപ്പെട്ടവനെന്നു പുലമ്പുന്നൂ

മറ്റൊരു ലോകമെന്നു

വമ്പ്‌ പറയുന്നവനറിയുന്നില്ല,

എന്റേതും നിന്റേതുമെന്നൊന്നു-

മില്ലെന്നൊരാപ്തവാക്യം

കേട്ടുതഴമ്പിച്ചൊരു

തലമുറയുടെ വരദാനമാണതെന്ന്!


മുറിവുകളിപ്പോഴും നീരൊലിപ്പിച്ചു

വഷളായീടുന്നു

അതുകണ്ടിട്ടും കാണാത്തപോലെ

കിഞ്ചന വാർത്തമാനങ്ങൾ

കൊണ്ടുകച്ചമുറുക്കുന്നു

ഒരുപറ്റം കുറുക്കന്മാർ

ഇരുതൊന്തരവുകൾ

കൂട്ടിമുട്ടിയുണ്ടാകും

രക്തത്തുളികൾകൊണ്ടുദാഹം

തീർക്കുവാൻ..


മുറിവുകൾ വ്രണങ്ങളായി

പുഴുവും നാറ്റവും

വമിക്കുന്നുവെങ്കിലും

അതുണക്കാൻ കഴിയാതെ

വരുമോരുകാലം

അടുത്തുതന്നെയുണ്ടാകുമെന്നു

പരിതപിക്കുന്നു,

ചിന്തിത ഗഹനലോകം..

     


Rate this content
Log in

Similar malayalam poem from Drama