കവിത :- പോരാട്ടത്തിന്റെ പാട്ട്.
രചന :-ബിനു. ആർ.
കയ്യുയർത്തി അഭിവാദ്യംചെയ്തുപാടി നാം
കൈമെയ്മറക്കും രൂഷിതവിപ്ലവഗാനം
കാലഘട്ടത്തിന്നെറുകയിൽ വീര്യമുയർത്തി, ഇന്നീ
കറുപ്പിൻരുധിരം നിറഞ്ഞ പാട്ടിന്റെ പാട്ട്.
അന്ന്,മെല്ലിച്ച ജനത്തിൻ സംഘക്കസ-
വുണർത്തുംതോറ്റംപാട്ട്, ചേരുംപടിചേരാനുയിരാൻ ജനിമൃതിതൻ
താണ്ഡവമാടുംപാട്ടിൻപാട്ട്,
അമൃതകലയുണർത്തും രജതമെഴും
വിപ്ലവമുതിരുംപാട്ട്.
ഇന്നീ,സംഘടനഗോദയിൽ വിപ്ലവസ്മരണപോലുമില്ലാ,
ഈരേഴുലകിലും സംഘമില്ല സ്‌മൃതിയുമില്ല,
പട്ടിണിപരിവട്ടംസംഗമിക്കും
കണ്ണീരുമാത്രം, പട്ടിണിക്കഞ്ഞിയിൽ
മണലിടും ഈർച്ചസ്വരംമാത്രം.
കാലം മാഞ്ഞുപോയൊരുകാലം
പ്രവാസിയായ്,കഞ്ഞികുടിക്കാൻ
വകയുണ്ടാക്കിയവനെ
പാട്ടിൻപാട്ടു
പാടിയുറക്കിയ സംഘംനിറഞ്ഞു
നിന്നുഞെളിയുന്നു,വിപ്ലവത്തിന്നധോലോകമായ്.
ബിനു. ആർ.