STORYMIRROR

ശരത് കുമാർ

Inspirational

4  

ശരത് കുമാർ

Inspirational

അഗ്നിതാണ്ഡവം

അഗ്നിതാണ്ഡവം

1 min
412

ഓരോ മുള്ളിനും അപ്പുറം പുലരുന്ന പൂക്കളെ, 

ജീവിതം എന്നെ കാണാൻ പഠിപ്പിച്ചതും നിങ്ങൾ തന്നെയല്ലോ,

കൂരമ്പുകൾ വന്നെൻറെ ചോര ഇറ്റിക്കവേ,

ചിരിപൂ വിടർത്തുവാൻ കരുത്തു തന്നതും നിങ്ങൾ തന്നെയല്ലേ,

കറുത്ത രാത്രികൾ എൻറെ കാലുകൾ തെറ്റിക്കവേ,

ഒരു പൂനിലാവെട്ടംമായി സ്വയം നടന്നു നീങ്ങിയവൻ ഞാൻ.

സഹനകാലത്തിൻ ഇടവപ്പാതി പെയ്തൊഴിഞ്ഞു ഇന്ന്,

ചോരതൻ ചുവപ്പും ആയി മായുമീ ദിനങ്ങളിൽ


ഇന്നുമോർക്കുന്നു കഴിഞ്ഞ കാലങ്ങൾ,

വിധിയുടെ കടുത്ത വിളയാട്ടങ്ങളിൽ,

ചുഴികളിൽ പെട്ട് ഉഴറിയ നിമിഷങ്ങൾ,

തള്ളി പറച്ചിലും ഉടയുന്ന ബന്ധങ്ങളും

നേർക്കാഴ്ചയായി മാറിയ കാലങ്ങൾ,

കണ്ടു തളർന്നതും, കേട്ടു മുഷിഞ്ഞതും

ഓർക്കുന്നു ഇന്നലെയെന്നപോലെ,

ഈ വഴിത്താരയിൽ തിരിച്ചറിഞ്ഞു

ഞാൻ മിത്രങ്ങളെ എൻറെ സ്വന്തബന്ധങ്ങളെ,

നെഞ്ചു തകരുന്ന വേദന തിങ്ങിയ കാലമേ,

നിന്നെ നോക്കി പുഞ്ചിരിക്കുന്നു ഞാൻ,

സ്മൃതിയിൽ മുഴങ്ങുന്നു ജീവിതത്തിൻറെ

തിരിച്ചറിവുകളിൽ കേൾക്കും മാറ്റൊലികൾ.


നാളെ മണ്ണാകും ഈ ജന്മം 

ഒരിക്കലും പൂർണത നേടാത്ത ജന്മം,

എങ്കിലും ഒന്നു നീ കേൾക്കുക,

കാലം തരും നീ അറിവുകൾ ഭൂമിയിൽ,

മിന്നായം പോൽ പോകുന്നുവോ നിൻറെ മംഗളങ്ങൾ,

തീരുന്നുവോ ആർപ്പുവിളികളും വീരകൃത്യങ്ങളും സ്ഥാനമാനങ്ങളും,

സ്വപ്നങ്ങളെല്ലാം പിശാചുക്കൾ  എന്നപോലെ പല്ലിളികുമ്പോൾ,

എങ്കിലും ഹൃദയത്തിൽ പുഞ്ചിരി പാൽവിതറി നീ നടന്നു നീങ്ങുക,

എവിടെയോ നേടിയ അനുഗ്രഹാശിസ്സുകൾ

വിളക്കി ചേർക്കും നമ്മുടെ ജീവിതങ്ങൾ.


തളരുകയില്ല ഞാൻ ഒരിക്കലും,

പതറുകയില്ല ഞാൻ ഒരിക്കലും,

അതിർവരമ്പ് എല്ലാം തച്ചുടച്ചിടും ഞാൻ,

ചിറകുകൾ ഒന്നുമേ ഇല്ല എന്നാകിലും

ചിരകാല മോഹങ്ങൾ നെഞ്ചിലേറ്റി പാറി പറന്നിടും,

ഉയരങ്ങൾ ഒക്കെയും വെട്ടി പിടിച്ചിടും ഞാൻ,

നിർഭയം സ്വതന്ത്രനായി, ശ്രേഷ്ഠമാം ഭാവമായി,

പുണ്യമാം പ്രകൃതിയായി, അടങ്ങാത്ത ശക്തിയായി

ഒടുങ്ങാത്ത വീര്യമായി, ഭൂമിതൻ ദാഹമായി,

ജീവചൈതന്യത്തിൻ ഉറവയായി,

വൻ വടവൃക്ഷമായി പകരും ഞാൻ പടരും ഞാൻ...


Rate this content
Log in

More malayalam poem from ശരത് കുമാർ

Similar malayalam poem from Inspirational