Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Binu R

Inspirational

4.2  

Binu R

Inspirational

മാറാത്ത മനസ്സുകൾ.ബിനു. ആർ

മാറാത്ത മനസ്സുകൾ.ബിനു. ആർ

1 min
281



എല്ലാം മറക്കാം,ഈ നാടിന്മേൽഗതികൾ

എന്നെങ്കിലുമ്മാറുന്നെന്നോരു സ്വപ്നം

എൻ കനവിലെവിടെയെങ്കിലും,എന്നെങ്കിലും

വന്നുപോയിരുന്നുവെങ്കിലെന്ന ചിന്തയിൽ.


കാലമെല്ലാം മാറാമെങ്കിലും

കാലമാം യവനികയ്ക്കുള്ളിൽ

എൻ മനസ്സിന്റെയന്തരാളങ്ങളിൽ

ഏൽക്കപ്പെട്ട നിരന്തരമായ ക്ഷതം


ഇനിയൊരിക്കലുമുണങ്ങില്ലെന്നു

ഞാനറിയുന്നൂ,

എൻചിന്തകളുമതേറ്റുപറയുന്നൂ,

ആ തേങ്ങലും ഞാൻ കേൾക്കുന്നൂ..


ഇരുളുപടർന്നയീ കലികാലത്തിന്നെറുകയിൽ,

ചെറുബാല്യങ്ങളിൽ,

അടിച്ചേൽപ്പിക്കപ്പെടുന്നകാമത്തിന്റെ

കരിന്തിരിപ്പാടുകൾ എങ്ങനെമറക്കാനാകും!


ആയൂസിന്നന്ത്യത്തിൽ മോക്ഷവും

കാത്തിരിക്കും വയോജനങ്ങളിൽ

കാമത്തിൻപ്പേക്കുത്തുകൾ കുത്തിനിറയ്ക്കവേ,

എങ്ങിനെ മനസ്സ് ശാന്തമായുറങ്ങും..!


ഒട്ടുമേ നമ്മൾ കേൾക്കാത്ത

കാര്യങ്ങളെല്ലാം

പലനുറുങ്ങുകളിലായ് വിളിച്ചുകൂവുന്നു

ധർമ്മംമറന്ന മാധ്യമക്കൂട്ടങ്ങളെല്ലാം,


അതുകണ്ടിട്ടാരാനും മിണ്ടിപ്പോയാൽ

സത്യത്തേക്കുറിച്ചു വാചാലരാകുന്നു

ഈ മഞ്ഞപത്രങ്ങളെല്ലാം..


എന്റെചിന്തകളെല്ലാം ഞാൻ

താഴിട്ടുപൂട്ടേണ്ടിവരുമെന്നറിയുന്നൂ,

ഈ കാല്പനിക കാലക്കേടിൻക്കാലത്തിൽ

അപ്രിയമായസത്യം പറയുന്നവനെ

മുക്കാലിയിൽക്കെട്ടിയടിക്കണമെന്നത്രെ

ഇപ്പോഴത്തെ മതം.


അസത്യംപറയുന്നവരെല്ലാം

പൂജിക്കപ്പെടുന്നുള്ളുവെന്നതത്രെ

ഇന്നത്തെ ധർമ്മം,

തല കുനിക്കുകയല്ലാതെ എന്തു ചെയ്യും

നമ്മൾ ധർമ്മാർത്ഥ രക്ഷകർ..!


ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ,

ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും

കാലയവനികയിൽ,

മനസ്സുകളെല്ലാം കാലമാം നേരിപ്പൊടിന്നരികിൽ

ചൂടുത്തേടിപ്പോയിരിക്കുന്നൂ,


എല്ലാം കണ്ടും കേട്ടും മടുത്തും കൊണ്ട്

തണുത്തുറഞ്ഞു പോയ മനസ്സിനെ

ചൂടുണർത്തി പൊലിപ്പിച്ചെടുക്കുവാൻ

ഉള്ളിലെ കനൽ കേട്ടുപോകാതിരിക്കാൻ..



Rate this content
Log in