STORYMIRROR

Sandra C George

Tragedy Inspirational

4.2  

Sandra C George

Tragedy Inspirational

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

1 min
729


കാൽപാദം ചലിക്കുകിൽ

ദൃഷ്ടിദോഷം ഭവിക്കുമെന്ന്,

കോലായിൽ കഷായമത്

സേവിക്കും കാർന്നോർ

കർക്കശത്തിൽ ചൊന്നാൻ.


പെൺ വായ തുറക്കുകിൽ

അബദ്ധമത് പുലമ്പുമെന്ന്

കാർന്നോത്തി ഉറപ്പിച്ചു,

മൗനം പാലിച്ചിരിപ്പൂ.


പെൺപണി അടുക്കളപ്പുറം

മാത്രമത് പറഞ്ഞിരിപ്പൂ,

ഓലത്താള് മറിക്കും,

തലനരച്ച പുരുഷൻ.


മഹാലക്ഷ്മിയിലും അറപ്പ്

ആർത്തവ രക്തം ഒഴുകുകിൽ,

തൊടരുത് തീണ്ടരുത്

അനങ്ങരുത് മിണ്ടരുത്.


നരച്ചോരും നരക്കാത്തോരും   

കാണാത്ത ലോകത്തെ

പുണരാൻ കൊതിച്ചൊരു

പെണ്ണിരിപ്പൂ കോലായിൽ.


ഉച്ചത്തിൽ പാടിയവൾ,

ചന്തത്തിൽ ആടിയവൾ,

ഒരീസം ബന്ധനചരടുകൾ,

പൊട്ടിച്ചിറങ്ങീയവൾ,

സ്വാതന്ത്ര്യത്തിൻ ലോകത്തേക്ക്.


Rate this content
Log in

Similar malayalam poem from Tragedy