ദർശനം
ദർശനം


തുളസിക്കതിർ ചൂടി തൂമന്ദഹാസവും
തൂമഞ്ഞിൻ വെണ്മയേഴുന്നൊരു പുടവയും
ശ്രീകോവിൽ വാതിൽക്കലെന്തേ നിൽക്കുന്നു
ശ്രീമാൻ കണ്ണുകൾ തുറക്കുന്നില്ലയോ
ഏകാന്തമായി നിൽക്കുന്ന നിന്നിൽ
ഏകാഗ്രമായിരുന്നുവോ മാനസം
ശ്രീകോവിൽ വലംവെച്ചഞ്ജലീ-
ബദ്ധയായ് നിൽക്കുന്ന നിന്നുടെ മനസ്സിലെന്ത്
പൊയ്‌പ്പോയ നാളിലെ പൂക്കളങ്ങളോ
വന്നെത്തും നാളിലെ മഴവില്ലോ
ദർശനം കണ്ടു മടങ്ങുന്ന വേളയിൽ
ദംശനമേറ്റതുപോലൊരുപക്ഷി ചിലച്ചു <
/p>
കളിയാക്കലല്ലിത് കളിവാക്കല്ല
എന്തോ കാര്യമായ് ചൊല്ലിയതത്രേ
ഒരു നിമിഷം മാത്രമുയർന്ന നിൻ കൺകളിൽ
ഒരിത്തിരിവെട്ടം അരിച്ചിറങ്ങിയോ
ഹോ എന്ന സീൽക്കാര ശബ്ദം പുറപ്പെട്ട്
ഓടി മറഞ്ഞതെന്തേ നീ
വീണ്ടുമാ പക്ഷി ചിലച്ചതെന്തിനോ
വികൃതിപ്പയ്യന്റെ കൈകളിൽ നിന്നും
പാഞ്ഞൊരാ കല്ലതിൻ ജീവനെടുത്തു
വെറുതെ കരയുവതെന്തേ നീ
വേറൊരു പക്ഷി നാളെയും വരും
തൊഴുതുമടങ്ങുമ്പോൾ ചിലയ്ക്കുവാനായി