അറിയാത്ത ജീവിതം
അറിയാത്ത ജീവിതം


ഈ കർക്കടക രാവിലെ മഴ
പെയ്തതെന്റെ മനസ്സിലായിരുന്നു.
ജീവിതമിങ്ങനെ കണ്ണീരൊഴുക്കി
അലയുകയാണോ?
മഷി തെളിയാത്ത പേനപോൽ
എന്റെ ജീവിതം മാറിയോ?
മധുരിക്കുമോർമ്മകളെന്നുമെൻ
ഹൃദയത്തെ തൊട്ടിരുന്നുവെങ്കിലും,
തിരിച്ചു കിട്ടാത്ത ബാല്യവും,
കടന്നു പോയ യൗവനവും,
സ്വപ്നലോകത്തിൽആനന്ദവും ,
എന്നിൽ നിന്നും പറന്നകന്നുവോ?
അറിയില്ല എനിക്കെന്റെ ജീവിതം .
അറിയില്ല എനിക്കെന്റെ വിധി.
അറിയാത്തതാണീ മുന്നോട്ടുള്ള ജീവിതം,
അറിയാത്തതാണീ മാറുന്ന മനസ്സും.