അവയവദാനം
അവയവദാനം


മരണമേ കാത്തിരിക്കുന്നു ഞാനീ -
ജീവിതവ്യഥയിൽ നിന്നെ.
ഈ പുലരിയിൽ ഒരു കുളിർ
കാറ്റായ് നീ വരുമോ?
സൂര്യ ചൂടിൽ വെന്തുരുകുമെൻ
മേനിയെ തഴുകുമോ?
സന്ധ്യതൻ കുങ്കുമരേണുവിൽ നീ
എൻ ശ്വാസത്തെ പുൽകുമോ?
നിന്റെ വരവിൽ എൻ ശരീരം നിശ്ചലമാകുമെങ്കിലും
എൻ ഓർമ്മകൾ നിലനിൽക്കുമീ
പുസ്തക താളുകളിൽ.
നീയെൻ കാഴ്ച്ചകൾ കവരുമെങ്കിലും
എൻ കണ്ണുകൾ കാണും
മറ്റൊരു ജീവിതം.
നീ എൻ ഹൃദയ സ്പന്ദനം തകർക്കുമെങ്കിലും
എൻ ഹൃദയം പാടും പുതുഗാനം
നിനക്കെൻ ശരീരം വിട്ടു തരില്ല ഞാൻ, ജീവിക്കും എൻ ശരീരം
മറ്റൊരു ശരീരത്തിൽ ...