STORYMIRROR

Malavika Manishelei

Romance Tragedy

4  

Malavika Manishelei

Romance Tragedy

നക്ഷത്രത്തിന്നരികിലേക്ക്

നക്ഷത്രത്തിന്നരികിലേക്ക്

1 min
23K

സൗഹൃദത്തിൻ പടവിലേറി

നീയെന്നരികിൽ വന്നപ്പോഴഗാധമായി

അനശ്വരമായി ഞാൻ

നിന്നോടടുത്തുപോയെപ്പോഴോ


ഓർമ്മകൾ കൂടുകൂട്ടിയ

ജാലകവാതിൽ ഞാൻ തുറന്നുനോക്കവെ

ഇണക്കങ്ങളും പിണക്കങ്ങളും

മാത്രമാ വഴിത്തട്ടിൽ


ഒരു പുഞ്ചിരിതൻ സ്നേഹവീക്ഷണത്തിൻ പടവിലേറി

മന്ദസ്മിതം തൂകി നടന്നകലുമ്പോൾ

നിൻ മുഖമെൻ മനസ്സിൽ നിന്നും

മായാതെ


ഒരു പുഷ്പം വിടരുമാംവണ്ണം

പറന്നുയർന്നാകാശം മുട്ടവെ

സാന്ത്വനത്തിൻ ഒരു കുന്നു

കണിക്കൊന്ന പൂക്കൾ


നീയെന്മുന്നിൽ

വിതറിയെന്നാദ്യമായറിഞ്ഞു

ഞാനെപ്പൊഴോ...

സ്നേഹത്തിൻ സൗഹൃദത്തിൻ


സ്പന്ദനം ഒരു നേർത്ത

കണ്ണുനീർ പുഴപോലൊഴുകിയാ ദിനങ്ങൾ...

ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച നിനക്ക് പകരം

എന്തു നൽകണമെന്ന് എനിക്കറിയില്ല...


എന്റെ സ്നേഹം

എന്റെ ഹൃദയം

എന്റെ ശബ്ദം

ഞാൻ തന്നെ നിനക്കാണെന്നു

തോന്നിയാ നിമിഷം എനിക്കെങ്ങനെ

പിഴച്ചു...


എന്തിനാണെൻ ദൈവമേ

എൻ പ്രിയതമനെ എന്നിൽനിന്നും

അകറ്റിയത്??

സ്നേഹിച്ചു കൊതിതീരും

മുൻമ്പേന്തിനാണ് നിനക്ക് അവൻ

പ്രിയപെട്ടവനായത്??


ആകാശനീലിമയിൽ നോക്കി കിടക്കുമ്പോൾ

പുഞ്ചിരിതൂകിയാനക്ഷത്രം എൻ നേത്രങ്ങളിൽ പതിക്കുമ്പോൾ

മനസ്സിൽ നിൻ ഓർമ്മകൾ

അലയടിക്കുകയാണെൻ പ്രിയനേ....


ഞാൻ മരിച്ചാലുമെൻ ആത്മാവിൽ നിൻ ഓർമ്മകൾ മായാതെ എന്നും....

നീയില്ലാതെയെൻ ജീവൻ അർത്ഥമില്ലാത്ത വാക്കുകൾ പോലാകുന്നു...

നിൻ ഓർമ്മകളിലേക്ക് ആഴ്ന്നുപോകവേ എൻ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞുപോയകവേ ...... എൻ

മനം നിശ്ചലമാകുന്നു...


Rate this content
Log in

Similar malayalam poem from Romance