Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Romance

4  

Binu R

Romance

ഇന്നലെകൾ പറഞ്ഞത്.രചന:ബിനു R

ഇന്നലെകൾ പറഞ്ഞത്.രചന:ബിനു R

1 min
31


കാറ്റത്തുംമഴയത്തും ലല്ലലം പാടി

കാറ്റിലൂയാലാടിനടന്ന രാവുകളിൽ

കാറ്റിലുലഞ്ഞ പാലപ്പൂവിൻ

സുഗന്ധവുംപേറി

കാണാക്കയങ്ങളിൽ നീരാടി

കരിനീലസുറുമയും തേടി

നടന്നോരാകാലം

കൺവെട്ടത്തിപ്പോഴുംമായാതെ

ആലോലമാടി നിൽപ്പുണ്ട്!


അരികിലൊരാളിന്റെ

സ്നിഗ്ധമാംനാണവും

അഞ്ജനകണ്ണിന്റെ കൗതുകമാം

ഇടതുടർച്ചയുടെ നോട്ടവും

ആരോമലാകുമെൻ കൂട്ടിന്റെ

ശാന്തഗംഭീരമൗനവും

അകതാരിലിപ്പോഴും ഓർമ്മയിൽ

ഒളിമങ്ങാതെ കിടപ്പുണ്ട്!


ഒരുനറുചിരിയിൽ കാലമൊരുക്കും നൈർമ്മല്യത്തിൻചന്തമോടെ

നൽകി അവളെനിക്കായ്

ജീവിതത്തിൻ നെയ്യിൻ നറുമണം

പ്രതീക്ഷതൻ നന്മയാം പൊൻകിരണവും കാലത്തിൻ കെസ്സുപാട്ടും!


അക്കരെയിക്കരെയ്ക്കരെ

പോയൊരുകാലം,ജീവിതത്തിൻ

നെയ്ത്തോണികാറ്റിലൂയലാടി മുങ്ങിപ്പോയൊരുനേരം

ഇടനെഞ്ചിലെവിടെയോ

ഉടക്കിയ ആ നറുചിരിതേടി

ഞാനലഞ്ഞു

ചെഞ്ചായം നിറഞ്ഞസയന്തനത്തിലും

നിലാവുനിറഞ്ഞ പാൽക്കടലിലും!

  


Rate this content
Log in

Similar malayalam poem from Romance