STORYMIRROR

SUDHEESH DAMODAR

Romance

4  

SUDHEESH DAMODAR

Romance

മരണ കുറിപ്പ്

മരണ കുറിപ്പ്

1 min
848

എന്റെ പ്രിയ ജീവിതം ആയിരുന്നു നീ..

ഇനി എന്റെ പ്രിയ സ്വപ്നവും…

അത് നഷ്ടപ്പെടുത്തുവൻ വയ്യ.. ഉറങ്ങുന്നു… ഉണരാതിരിക്കാൻ..

മനസേ ശാന്തമാകുക.. നിനക്കിനി ഇവിടെ ആരുമില്ല..ചേർത്ത് പിടിക്കാൻ.

കണ്ണുകളെ ആവോളം കരയുക..

കണ്ണീർ തുടയ്ക്കാൻ കൈകളില്ല. ഹൃദയമേ… ശാന്തമാകുക..

നീ അവളിലായതിനാൽ ഒന്നുമറിയിക്കാതെ സ്വയം വിങ്ങി പൊട്ടുക…

ഒരിക്കലും ഉണരാത്ത നിദ്രയെ എന്നെ സ്വന്തമാക്കുക..

നിന്റെ ചിറകിൻ കീഴിലെന്നെ ഒളിപ്പിക്കുക.. അവിടെയും ഞാൻ ഒറ്റയ്ക്ക്… ഒറ്റയ്ക്ക്..

കാലമേ എനിക്കായ് എന്തെങ്കിലും നന്മ കാത്തുവെച്ചിട്ടുണ്ടെങ്കിൽ

അത് എന്റെ സുന്ദര പ്രണയ സ്വപ്നത്തിനായി നൽകുക..

അത് മാത്രം മതി എനിക്ക് ഈ നിദ്രയിൽ കൂട്ടായി..

വയലറ്റ് പൂക്കൾ തൻ മണം നുകർന്നു എന്നെ സ്വീകരിക്കുക…

          


Rate this content
Log in

Similar malayalam poem from Romance