STORYMIRROR

SUDHEESH DAMODAR

Romance

3  

SUDHEESH DAMODAR

Romance

നഷ്ട്ട പ്രണയത്തിന്റെ പൂജാരി

നഷ്ട്ട പ്രണയത്തിന്റെ പൂജാരി

1 min
192

പ്രണയമെന്തെന്നറിഞ്ഞിരുന്നില്ലോമലെ

നിൻ കരിമഷി കണ്ണുകളിലെൻ

മനം കോർത്തോരീ നിമിഷം വരെ..

നിന്റെ ആ അരിമുല്ല ചിരികളും

കാതിലെ ലോലാക്കുമെന്നെ നിൻ പൂജാരിയാക്കി..

നീയാം ദേവിതൻ പൂജാരിയാക്കി..

നിന്നെ വർണ്ണിപ്പതിനായി ഞാൻ ചലിപ്പിച്ചോരീ

തൂലികയിലന്നു ഞാൻ എൻ മനം കൊരുത്തു…

അതിലെൻ ഹൃദയത്തിൻ ചൂടു നിണം നിറച്ചു..

നിനക്കായ് സ്തുതികൾ രചിച്ചു…

എന്നെക്കാളെറെയെൻ വാക്കിനെ സ്നേഹിച്ച-

യെന്റെ പ്രണയാക്ഷരങ്ങളായ് മാറി നീ..

എന്റെ പ്രണയാക്ഷരങ്ങളായ് മാറി നീ…

ഓരോ വാക്കിലും നോക്കിലും എന്തിനീ

കാറ്റിനോടത്തു നൃത്തം വെക്കുന്നനിൻ 

കാർകൂന്തലിഴകൾ പോലുമൻ കവിതയായി…

ആ കവിത നിൻ കാർകൂതലിൻ ഗന്ധമായി.

നിനക്കായെഴുതിയൊരാ പ്രണയകാവ്യങ്ങളായി

ഈറനണിഞ്ഞു നിൻ പൂജയ്ക്കു ഞാനെത്തവേ..

എൻ മുൻപിലിന്നു നീ അപരിചിതത്വത്തിൻ

മുഖംമൂടിയണിഞ്ഞു നിൽപ്പാതെന്തൂ…

യെൻ മുൻപിൽ മൗനത്തിൻ അതിർവരമ്പുകൾ തീർപ്പതെന്തൂ…

അവസാനമായെൻ വരികളെ പോലുമിന്നനാഥമാക്കി

പിന്തിരിഞ്ഞിന്നു നീ പോകവേ….

നിൻ മൗനബാണമെറ്റെൻ മനമിന്നു പൊട്ടുവാൻ തുടങ്ങവേ….

എൻ വരികളെ ഞാനിന്ന് സ്വതന്ത്രമാമി

അനന്ത വിഹായസ്സിലേക്ക് തുറന്നു വിടുന്നു…

കൂടെയെൻ ഹൃദയവുമീ നടയിലായ് കാണിക്ക വെക്കുന്നു…

എന്നെങ്കിലൊന്നുമീ വഴി വന്നെങ്കില്ലെന്നുമെൻ

മനമീ മുറിവിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നുണ്ടായിരിക്കും…

അവയെങ്കിലുമെൻ വാക്കിലൊതുങ്ങാത്ത പ്രണയമന്നു

നിന്നോട് ചൊല്ലിയിരിക്കാം..

കാറ്റെൻ വരികൾ നിൻ കാതിൽ മൂളിയിരിക്കാം..

ഒരുപക്ഷേയന്നു ഞാനില്ലെന്നാകിലും….


Rate this content
Log in

Similar malayalam poem from Romance