STORYMIRROR

SUDHEESH DAMODAR

Romance

3  

SUDHEESH DAMODAR

Romance

ഏഴിലം പാലയിലെ യക്ഷി

ഏഴിലം പാലയിലെ യക്ഷി

1 min
953

അന്നൊരു ഏഴിലം പാലയിൽ നിന്നു ഞാൻ 

അടർത്തിമാറ്റിയതിൽ നിന്നുമെൻ 

സിരകളിൽ കയറിയൊരു യക്ഷിയാണിന്നു നീ... 

എന്റെ ഹൃദയതാളം നിർണയിക്കുന്നൊരു യക്ഷി... 

എന്റെ മനസിലെ പ്രണയത്തിൻ ഉള്ളറകൾ തുറന്നെന്നിലെ പ്രണയം കവർന്നുകൊണ്ടിരിക്കുന്ന യക്ഷി... 


ഇന്നെന്നിലെ ഉറക്കത്തെ കവർന്നെടുത്തെന്നിൽ പ്രണയം നിറച്ചിടുന്നു നീ ... 

പാതിയടഞ്ഞോരെൻ മിഴികളിലായ് അനുരാഗത്തിൻ ചുംബനം നൽകിയിടുന്നു നീ... 


നീ എന്നിൽ നിറയുന്നോരാ വേളയിൽ നിശാഗന്ധിതൻ നറുമണമെന്നെ മൂടിടുന്നു... 

ആ നറുമണത്തിൽ നീ എന്നിലെ പ്രണയത്തെ അനുവാദമില്ലാതെ കവർന്നെടുത്തിടുന്നു... 


യക്ഷിയാണിന്നു നീ... ഞാൻ സ്നേഹിക്കുന്നൊരെൻ യക്ഷി... 

എന്നിലെ പ്രണയമായ യക്ഷി. 


ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ


Rate this content
Log in

Similar malayalam poem from Romance