Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

SUDHEESH DAMODAR

Romance Tragedy

4.5  

SUDHEESH DAMODAR

Romance Tragedy

പ്രണയ പുഷ്പങ്ങൾ

പ്രണയ പുഷ്പങ്ങൾ

1 min
416


ഇന്ന് ഞാൻ ജയിലറകൾക്കുള്ളിലാണ്..

ഇവിടെയെനിക്കു നിന്നെ സ്നേഹിക്കുവാൻ അനുവാദമില്ല…

നിന്നെ കാണുവാൻ അനുവാദാമില്ലെന്ന -

തിനാൽ അവരെന്റെ ഹൃദയത്തെ നിന്നിൽനിന്നകറ്റി.

എന്റെ കണ്ണുകളിൽ ആണികൾ അടിച്ചിറക്കി. 


എന്റെ നിശ്വാസങ്ങളിലെ ചൂട് നിന്നിൽ നിന്നും

പകർന്നു ലഭിച്ച ചുംബനങ്ങളെ വീണ്ടും എന്നിലുണർത്തി..

അവയെന്നെ ആശ്വാസത്തിൻ തൂവലാൽ തഴുകി.. 


എന്റെ കണ്ണുകൾ നിറയുന്നു.. ഒരുമിച്ചു ചേർന്നിരുന്ന

കൈകളിന്ന് എന്തിനോ വേണ്ടി വിറക്കുന്നു ..

ഒരുപക്ഷേ അതു വീണ്ടും നിൻ കൈകളോട്

ഒന്നുചേരാൻ വെമ്പുകയായിരിക്കാം.. 


ഇവിടെയെനിക്കു കരയുവാൻ അവകാശമില്ല..

നിന്റെ ശബ്ദം കേൾക്കുവാൻ കൊതിച്ചൊരെൻ

കാതുകളെ അവർ ഛേദിച്ചെടുത്തു. 


നിന്നെ തഴുകിയെത്തിയ കാറ്റിനെ പുണരാൻ കൊതിച്ചോരെൻ

കൈകളെ മുള്ളുകളാൽ ബന്ധിച്ചു..

ബന്ധങ്ങളാൽ ബന്ധനമെന്ന മതിലുകൾ തീർത്തു..

നിൻ ഗന്ധം പോലും കടന്നുവരാത്ത മതിലുകൾ. 


ഹൃദയം പിടക്കുന്നു..നിന്നെ ചേർത്തു നിർത്തുവാൻ അവകാശമില്ലെന്നു

ചുറ്റും നിന്നവർ ഒന്നായ് പറയുന്നു. എന്റെ കണ്ണുനീരിലവർ ആർത്ത് അട്ടഹസിക്കുന്നു.. 

ബന്ധങ്ങളിൽ എൻ മനം തലതല്ലി മരിക്കുന്നു.

എൻ രക്തത്തിലും പ്രണയ പുഷ്പങ്ങൾ പൂക്കുന്നു..



Rate this content
Log in