STORYMIRROR

Jitha Sharun

Romance

4  

Jitha Sharun

Romance

മഞ്ഞു കാലം

മഞ്ഞു കാലം

1 min
634

ഒരു മഞ്ഞണിഞ്ഞ സായാഹ്നത്തിൽ

പതിഞ്ഞ കാലൊച്ചയിൽ നിറമുള്ള

സ്വപ്നത്തിൻ ചിറകേറി വന്നവൾ


പറയാൻ മറന്നൊരാ

പ്രണയമെൻ മനസ്സിന്റെ

നൊമ്പരമായി തീരവേ


നീയാകും മൗനരാഗം

ഞാൻ അറിയാതെ പോയ

നിമിഷം ഓർത്തു ഞാൻ..


അന്നെന്റെ ഹൃദയം തുടിച്ചത്

നിന്റെ ഒരു പുഞ്ചിരി

കാണാൻ ആയിരുന്നത്രെ….


ഇനിയും എഴുതി

തീരാത്തൊരെന്റെ കവിതയും

നീ ആയിരുന്നത്രെ….


എന്റെ മിഴിയിൽ, എന്റെ

മൊഴിയിൽ..നിറഞ്ഞതും..

നീ ആയിരുന്നത്രെ…..


നിന്നെ അറിയാൻ ഞാൻ

മറന്നുവോ…അതോ പറയാൻ

നീ മറന്നുവോ 


വരുമോ ഒരു മഞ്ഞണിഞ്ഞ

സായാഹ്നം

നിറയുമാ സ്നേഹനിമിഷങ്ങൾ...


വയ്യ… ഇനിയും ഈ വിരഹം….

അറിയുന്നു ഇന്ന് ഞാൻ

നീ ..എന്റെ ആത്മപ്രണയം….!!!



Rate this content
Log in

Similar malayalam poem from Romance