എന്റെ സഖീ
എന്റെ സഖീ


ചന്തം വിരിയും നിൻ
പുഞ്ചിരിയൊന്നതിൽ
ചിന്തിച്ചു നിന്നെ ഞാൻ
നാളേറെയും...
തഞ്ചത്തിൽ വന്നു നീ
കൊഞ്ചിയതത്രേയും
ചന്തമേറും വാക്കുകളായിരുന്നു...
പകലുകൾ ഇരവുകൾ
എത്രമേൽ വന്നാലും
നിൻ മുഖബിംബമല്ലോ
എൻ ചിത്തത്തിലെന്നും.
എൻ ചിന്തകളത്രേയും
നിന്നെ കുറിച്ചുള്ളതായിരുനെന്നറിയുക പ്രിയസഖി നീ....