STORYMIRROR

Dijesh P

Romance

4  

Dijesh P

Romance

പ്രണയവും സ്വപ്നവും

പ്രണയവും സ്വപ്നവും

1 min
273

നിൻ ചുംബനമേറ്റു വാങ്ങിയോരെൻ അധരങ്ങൾ

കരിനീല നിറമാർന്നു വാടിയിരിക്കുന്നു.


നിൻ വിരൽ തുമ്പു പിടിച്ചൊരെൻ വിരലുകൾ

നിശ്ചലമായ് തണുത്തുറഞ്ഞിരിക്കുന്നു


അനിർവചനീയമാം മൗനങ്ങൾക്കിടയിൽ

ഋതുഭേധങ്ങൾക്കപ്പുറം അതിജീവിക്കുന്ന


നഷ്ടപ്രണയത്തിന്റെ തുടിപ്പുകൾ കാണാം

ആർത്തിരമ്പുന്ന തിരകൾക്കപ്പുറം


മറയുമാ തോണി തൻ കാഴ്ചപോൽ

മായുന്നു പ്രണയവും സ്വപ്നവും ദൂരെ..


Rate this content
Log in

Similar malayalam poem from Romance