അവൾ
അവൾ
1 min
402
ഇരുളിൽ ആണെന്നറിയാതെ അവൾ തടവറകളെ പ്രണയിച്ചു ..
കൊട്ടിയടക്കപ്പെടുകയാണെന്നറിയാതെ അവൾ ചുവരുകളെ പ്രണയിച്ചു ..
അടിമയാണെന്നറിയാതെ അവൾ ഉടമയെ പ്രണയിച്ചു ..
ചങ്ങലകളിലാണെന്നറിയാതെ അവൾ വ്രണങ്ങളിൽ തേൻ പുരട്ടി..
ചിറകുകൾ പറക്കാനെന്നറിയാതെ അവൾ തൂവലുകൾ ഒതുക്കി വച്ചു ..
നാദങ്ങൾ പൊഴിക്കുവാനറിയാതെ അവൾ മൗനങ്ങളിൽ ഒളിച്ചു ..
പ്രണയം സ്വാതന്ത്ര്യമാണെന്നറിയാതെ അവൾ ചങ്ങലകളിൽ തലോടി...
തിരിച്ചറിവിന്റെ അന്ത്യനാളിൽ പിടയാനാവാതെ അവളുടെ മിഴികളിൽ നദിയൊഴുകി ...
ആത്മാവിലേക്ക് എത്തിനോക്കാനാവാതെ അവനവനിലേക്ക് മടങ്ങാനാവാതെ ...
അവൾ പട്ടടകളിൽ പുകച്ചുരുളുകളായി..
