STORYMIRROR

DIPIN Krishna

Romance

4  

DIPIN Krishna

Romance

പാതിരാ കുയിൽ

പാതിരാ കുയിൽ

1 min
365


പാതിരാവിലെൻ ജനൽ വാതിൽക്കൽ

പതിയെ വന്നാ കുയിൽ പാടി

ഇണയില്ല ഈ കുയിലിൻ പാട്ടിൻ

ഈണം ആകുവാൻ കൂടെ പോരു


പാലമൃതിൽ സ്നേഹം ചാലിച്ചു

പതിവായി ഞാൻ പകരം നൽകാം

പണ്ടു നീയെൻ കൈപിടിച്ച്

നടന്നൊരാ വരാന്തകളിൽ

പാറിനടക്കാo ഇണക്കുയിലുകളായി


പറന്നു പറന്നു നമുക്ക്

മേഘ പാളികൾക്കിടയിൽ പോകാം

അവിടെ വച്ച് നീ പണ്ട് തന്നൊരാ

താലി ചരടിൽ ഹൃദയം കോർത്ത്

വീണ്ടും കെട്ടാം


ഹൃദയം കോർത്ത ചരടിൽ

നമുക്കു മനസ്സുകൾ തുന്നി ചേർക്കാം

ഒന്നായ മനസ്സിൽനിന്ന്

ആയിരം കിനാക്കൾ നെയ്യാം


നെയ്ത് കൂട്ടിയ കിനാക്കൾ കൊണ്ടൊരു

കൊട്ടാരം പണിയാം

കൊട്ടാരത്തിലെ പൂന്തോപ്പിൽ 

പ്രണയം കൊണ്ടു വസന്തം തീർക്കാം

വസന്തത്തിൽ പൂത്ത് പുഷ്പങ്ങളിൽ

ഇണക്കുയിലുകളയി വീണ്ടും പറക്കാം 

.........


Rate this content
Log in

Similar malayalam poem from Romance