ആൾക്കൂട്ടം
ആൾക്കൂട്ടം


എപ്പോഴോ...
ആൾക്കൂട്ടത്തിൽ ഒരാളായി മാറി
അവരുടെ കൈയടികൾ
ഹൃദയതാളമായ്...
അവരുടെ പ്രതിഷേധം
എന്റെ ശബ്ദവും...
അവരുടെ ആഹ്ലാദം
പ്രാണവായുവും...
ഒരുനാളരോക്കയോ
ആൾക്കൂട്ടത്തിനു നിറം നൽകി,
പച്ചയുടെയും കാവിയുടെയും
വെള്ളയുടെയും നിറം.
ഒന്നിനെ മൂന്നാക്കിയനിറം.
നിറമില്ലാത്ത ഞാൻ...
ആൾക്കൂട്ടത്തിൽ
ഒറ്റപ്പെട്ടതറിഞ്ഞില്ല...
അവരുടെ ആരവത്തിൽ
ശബ്ദം നഷ്ടപ്പെട്ടതും...
അവരുടെ ആക്രോശങ്ങൾ ചിന്തിയ
രക്തത്തുള്ളികൾ
മണ്ണിൽ പൂക്കളംവരച്ചു
തിറ കാട്ടി തിമർത്തു.
അരുതെന്നവാക്കിനാൽ
ആത്മാവ് നഷ്ട്ടപെട്ടു
പിടയുന്നജീവനിൽ
ചടുലനൃത്തമാടി.
വായുവിൽ ചിത്രങ്ങൾ
വരച്ചായുധങ്ങളാൽ
വിജയഭേരിമുഴക്കി.
ആൾക്കൂട്ടം പിരിഞ്ഞുപോയി
ഒറ്റക്കൊറ്റക്ക്...
നാളത്തെ പ്രതിഷേധത്തിനായ്