Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Binu R

Drama

3  

Binu R

Drama

ഹൃദയത്തുടിപ്പുകൾ

ഹൃദയത്തുടിപ്പുകൾ

1 min 213 1 min 213

ഈ രാത്രിയിലേതോ, ആരോമീട്ടിയ 

വീണക്കമ്പിയിൽ നിന്നു കേട്ട

ഭാവസുന്ദരമായ ഗാനമെ൯ 

ഹൃദയവീണയിൽ നിന്നായിരുന്നു,

പകലിന്റെ തേങ്ങലുകളായിരുന്നു.

ഉറക്കം നഷ്ടപ്പെട്ട രാവുകളിൽ 

ഉറങ്ങാതെ ചാരുകസേരക്കെെയ്യിൽ 

കാലുകൾ പിണച്ചുവച്ചു 

വായിച്ചുകൊണ്ടിരുന്നപ്പോഴും, 

ഞാനാഗാനം കേട്ടിരുന്നൂ;

അതെന്നോ പാടിത്തുടങ്ങേണ്ട

ഗാനത്തിന്റ ചിലമ്പലായിരുന്നു.

ആ വീണത൯ തന്ത്രിയിൽ 

മീട്ടിയിരുന്ന അറിയാത്ത ഏതോ 

അപ്സരകന്യകയുടെ വിരലുകൾ 

ധ്രുതഗതിയിൽ നീങ്ങുന്നതും

രക്തം ചിന്തിയ വിരലുകളിൽ 

രക്തം നെയ്മയമായി മാറിയതും

ഞാനറിഞ്ഞിരുന്നു, അതെൻഹൃദയത്തുടിപ്പുകളായിരുന്നു...

Rate this content
Log in

More malayalam poem from Binu R

Similar malayalam poem from Drama