അച്ഛനും അമ്മയും
അച്ഛനും അമ്മയും
അച്ഛനുമമ്മയും വാക്കൊന്നു കേട്ടു ഞാൻ
അക്ഷര പിച്ച നടന്ന നാളിൽ...
എൻ കാലിടറാതെ എൻ മനമിടറാതെ
എന്നുമേ എനിക്കൊപ്പം നിന്നിടുന്നു.
മഴയേതുമേൽക്കാതെ വെയിലേതുമേൽക്കാതെ,
തൻ കുഞ്ഞിനെ മാറോടു ചേർത്തിടുന്നു.
സ്വപ്നങ്ങൾ കാണുവാൻ പ്രേരിപ്പിച്ചോരല്ലോ,
എൻ ചിന്തകൾക്കു കരുത്തേകുന്നോരല്ലോ.
എൻമനമതൊന്നിനെ ദുഷ്ചിന്തയിൽ നിന്നും
കരകേറ്റിടുന്നോരല്ലോ അവർ.
ഏകയാണെന്നൊരാ തോന്നലുണ്ടാകിലും
ഓർത്തീടുക തൻ മാതാപിതാക്കളെ.
എത്രമേൽ നോവേറ്റു പിടഞ്ഞാലും
ചൊല്ലീടുവതില്ല പരാതികളേതുമേ.
കാലങ്ങളെത്ര കടന്നുപോകീടിലും
അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ.