STORYMIRROR

Sreedevi P

Drama

3  

Sreedevi P

Drama

ഏക

ഏക

1 min
246

മഹിമയുള്ളൊരു തറവാട്ടിൽ ജനിച്ചു ഞാൻ

കൂട്ടു കുടുംബത്തിൽ ദഹള ബഹളമായ് വളർന്നു ഞാൻ. 


ഓരോരുത്തരായി ഓരോരോ വഴിയിലൂടൊഴുകിയപ്പോൾ,

ഞാനും, ഈ തറവാടും മാത്രം ബാക്കിയായി. 

പഠിപ്പില്ലെനിക്കും, കായബലവും മറഞ്ഞുപോയ്,

ഇനി എന്തെന്നു ഞാൻ ചിന്തിച്ചിരിക്കവേ,

അതാ വരുന്നു ഒരു യുവ കോമളൻ!


അവൻ എന്നോടോതി, "അമ്മെ വെച്ചു തരുമോ ഭക്ഷണം?

മറ്റാരുമില്ലെനിക്കീ ലോകത്തിങ്കൽ."


സ്നേഹം ചേർത്തു വിളമ്പി ഞാനവനു ഭക്ഷണം.

ഭക്ഷണം കഴിച്ചവനു മതി വന്നില്ല,

വിളമ്പി കൊടുക്കുമെനിക്കും വന്നില്ലാ മതി.

ജീവിതമങ്ങനെ ഞാൻ പടുത്തുയർത്തി! 


Rate this content
Log in

Similar malayalam poem from Drama