ചെമ്പകം
ചെമ്പകം

1 min

931
ചെമ്പക പൂക്കളും മഞ്ചാടിയും കൈനിറയെ വാരികളിച്ചൊരെൻ കുട്ടിക്കാലമോർത്തു
ഞാനാചെമ്പക പൂമരത്തിനരികിലെത്തി,
അലസമായ് അകലെ വാനിൽ പറന്നൊരാ അപ്പൂപ്പൻതാടി
എന്നരികിൽ വന്നൊന്നു മൃദുലമായ് തൊട്ടു തലോടും നേരം,
പടിഞ്ഞാറു നിന്നൊരാ കുസൃതി -
ക്കാറ്റിൻ കുഞ്ഞുകൈകളിൽ
അപ്പൂപ്പൻ താടിയും അകലേ
പറന്നു പോയി ....
കുളിർ തെന്നല്ലോ നീ
പുന്നാര തെന്നല്ലോ ,
ഞാനീ ചെമ്പക പൂമഴയിൽ
കുളിച്ചു നിൽക്കേ,
ആശിച്ചു പോയ് എൻ മനം കൂട്ടുക്കാരികൾ തൻ
കൈപിടിച്ചു നടക്കുവാൻ
ഇനിയുമൊരു കാലമോ,
ബാല്യമോ വന്നിടുമോ?