നിഴൽ
നിഴൽ


അന്നൊരു നാളിൽ നിൻ
നിഴലായി മാറി ഞാൻ ,
വെളിച്ചത്തിലേക്കു നീ
നടക്കുമ്പോൾ നിൻ
പിന്നിലായി നിനക്കൊപ്പ
മെന്നും വരുവാനായി ...
എന്നാൽ കൂരിരുട്ടിൽ
നീയെന്നെ തനിച്ചാക്കി ,
മറഞ്ഞുപോയ നേരം.
നഷ്ടപ്പെട്ടത് എനിക്കെന്റെ
ജീവിതമായിരുന്നു,
എരിഞ്ഞടങ്ങിയ കൊച്ചു
മോഹങ്ങളായിരുന്നു ,
തിരിച്ചു കിട്ടാത്ത
കാലങ്ങളായിരുന്നു...
പക്ഷെ നിനക്കറിയുമോ ?
ഇന്നും ഞാനാശിക്കുന്നു എന്നും
നിൻ നിഴൽ മാത്രമാകാൻ