ഒരു കുഞ്ഞു സൈക്കിൾ യാത്ര
ഒരു കുഞ്ഞു സൈക്കിൾ യാത്ര


നിനക്കൊപ്പമെന്നുമീ
യാത്രയിൽ പ്രണയമെന്തെന്നറിഞ്ഞു ഞാൻ
നാം പോകും വഴിയിലെ മണിമരുതിൻപൂക്കളും,
പാടവരമ്പിലെ പച്ചപ്പും,
തോട്ടിലെ വെൺ
ആമ്പൽ പൂക്കളും
മിഴികളെ വാരി പുണർന്നിരുന്നു.
ദൂരെയാ നീലാകാശ
വഴിയിൽ പറവകൾ
കൂട്ടമായ് പറന്നകന്നു.
കുളത്തിലെ പൊൻമീനുകളെ ഒന്നു തൊടാനായ് എൻ കൈകൾ കൊതിച്ചതും ഇന്നുമെൻ ഓർമ്മതൻകൂടിൽ പൊൻതൂവലായ്മാറി ...