സുന്ദരമാം സ്വപ്നം
സുന്ദരമാം സ്വപ്നം


മഞ്ഞുപുതപിനാൽ
കുളിരുമാ മലയും
പച്ചവിരിച്ചതാഴ് വാരത്തിലെ പൂക്കളും.
എന്നുമെൻ സ്വപ്നത്തിൽ വന്നിടുന്നതെന്തേ?
കഴിഞ്ഞ ജന്മത്തിലെങ്ങോ ഞാനതുവഴി
പോയിരുന്നുവോ?
അതോ ഞാനാ താഴ്വാരത്തിലെ ശലഭമോ?
ഒരു വെൺ മേഘമായോ, കുളിരും കാറ്റായോ ഞാനതു വഴി കടന്നു പോയോ?
വെൺപ്രാവായോ,
കുഞ്ഞു കുരുവിയായോ ഞാനതു വഴി പറന്നുവോ?
മധുരമാമോർമ്മകൾ എന്നിൽ നിന്നും അകന്നതാണോ?
എന്നുമീ സ്വപ്നം
എന്നു മീ ദൃശ്യം
എന്നിൽ നിറഞ്ഞിരുന്നെങ്കിൽ
ഒരു നാൾ ആ മലകൾതൻ താഴ്വരയിൽ
ഒരു കുഞ്ഞു കുരുവിയായ് പറന്നലയണം...
ഒരു കുഞ്ഞുകൂടുകെട്ടി
കൂട്ടുക്കാർക്കൊപ്പം കൂടണം...