സ്ത്രീ
സ്ത്രീ
വാടാമുല്ല പോൽ വിടരും
നിൻ കണ്ണിൻ
സൗന്ദര്യം എന്നുമെന്നും
എനിക്ക് സ്വന്തം.....
നിൻ വാടാത്ത പുഞ്ചിരി
പൂക്കളും എനിക്ക് സ്വന്തം...
ആദ്യമായി നാം കണ്ട സ്വപ്നം
അതൊന്നു മാത്രം എന്നും നീ
എനിക്കായി വിടരണം എൻ നെഞ്ചിലെ
പനിനീർ പൂവായി....
എൻ മോഹങ്ങളെന്നും പൂവണിഞ്ഞു
നീ വസന്തത്തിൻ തോണിയിൽ എത്തിടുമ്പോൾ....
ഇന്നും ഞാൻ ഒഴുകി എത്തുന്നു
നിന്നിലെ നീയായി മാറിടുവാൻ ..