ചിരി
ചിരി
ഒരു ചിരി മണി വിടരും
പൊൻ പുലരി പോൽ ....
നിൻ കവിളിൽ തലോടി
ഞാനിന്നൊരു.... വെണ്ണിലാ തിങ്കൾ! പോലെ.
വാത്സല്യത്തിൻ ചൂട് പടർത്തി നീ എൻ ജീവനായി.....
പാറിപ്പറക്കും കുഞ്ഞു
പൂമ്പാറ്റയെന്ന പോൽ ....
ആദ്യമായി കുഞ്ഞു ചുണ്ടിൽ അക്ഷര വെളിച്ചം തൂകി ഗുരുനാഥനായി....
നിൻ കുഞ്ഞിക്കാൽ പിച്ച വെച്ചതും എൻ വിരൽ തുമ്പിൽ....
എൻ കൈ പിടിച്ചു നീ പള്ളിക്കുട പടി വാതിൽ കയറിയതും !
ഇന്നൻ്റെ ഓർമ്മയിൽ ഓടക്കുഴലൂതി..
എങ്കിലും കുഞ്ഞേ നീ എന്നെ ഈ വഴിയോര വീഥിയിൽ
മൂകമായി ബാക്കി വെച്ചു ഒരു തുണ്ട് ഭൂമിക്കോ ....
അതോ നിൻ ബാല്യം മറന്നിട്ടോ ...
ഒന്നോർക്കുക നിൻ്റെയും അവസാന നാളുകൾ ...!
"പിന്നെ നിൻ കൈ പിടച്ചു നടന്ന നിൻ കുഞ്ഞു തലമുറയും ..."
ഇന്നും ഞാൻ മറക്കില്ല നിൻ ചെറു പുഞ്ചിരി...
എൻ ഹൃദയം നിലക്കുന്ന നാൾ വരെയും...!
