STORYMIRROR

Binu R

Drama Inspirational

4  

Binu R

Drama Inspirational

ഹോമം

ഹോമം

1 min
219

അക്ഷരത്തുള്ളികൾ ചേർത്തുവച്ചുഞാൻ 

അക്ഷരപ്പായസത്തിനുകോപ്പുകൂട്ടവേ, 

രക്തംചാലിച്ചതെച്ചിപ്പൂക്കളും 

തീഷ്ണമാം മനുഷ്യമൃഗവാസനകളും, 


അർച്ചനക്കായ് ചേർത്തുകൂട്ടിവച്ചിരിക്കുന്നൂ, 

മനുഷ്യാ നിൻ മൃഗതൃഷ്ണകൾക്കെല്ലാം 

അടിവേരോടെയറുതിവരുത്തുവാനൊരു ഹോമം തുടങ്ങുവാൻ... 


ചെറുപൊന്നുമണികളെയൊക്കെയും ഇളിഞ്ഞ നോക്കിലൂടെയും ചൊറിയുന്ന വാക്കിലൂടെയും ചപലചിന്തകളിലൂടെയും തരിക്കുന്ന നീചപ്രവർത്തികളിലൂടെയും തച്ചുതകർക്കുന്ന മാനവാ, 


നീയൊന്നോർക്കുക, കാത്തിരിക്കുന്നൂ കാലങ്ങളാകും ഭദ്രാദേവികൾ 

നിൻ മനുഷ്യമൃഗതൃഷ്ണകളെല്ലാം തീഷ്ണമാം കണ്ണുകളോടെയും തിളങ്ങുന്ന

 മൂർച്ചകൊണ്ടും തച്ചുതകർക്കുമൊരു കാലം കൊണ്ടുവരുവാൻ... !


അതുകാണുവാനും കേൾക്കുവാനും 

അൻപൊടു കാത്തിരിക്കുന്നു ഞാനും പ്രകൃതിയും, ജീർണതകൾ തീരുമുമ്പേ കാലവും, 

സഹജവാസനകളൊരുക്കും കാവ്യകുസുമ 

കലാവൃന്ദങ്ങളും കവി കഥാനിരൂപകരും... !


Rate this content
Log in

Similar malayalam poem from Drama