STORYMIRROR

akshaya balakrishnan aalipazham

Inspirational Others

4  

akshaya balakrishnan aalipazham

Inspirational Others

പെണ്ണേ നിന്നോട്

പെണ്ണേ നിന്നോട്

1 min
350

അസ്വാതന്ത്ര്യത്തിന്റെ വാരിക്കുഴിയിൽ ഒടുങ്ങുവാൻ മാത്രം

വിധിതീർത്ത ജന്മമോ പെണ്ണേ നിന്റെ..

അകതാരിലെ ശൂന്യതയിൽ വിഷാദവും 

നിരാശയുടെയും ഓളങ്ങൾ പെറുന്നു പെൺജന്മങ്ങൾ …


നാലു ചുവരുകൾക്കുള്ളിൽ തന്റെ മോഹവും

സ്വപ്നവും ത്യജിക്കുവാൻ മാത്രം വിലയില്ലാത്തതാണോ പെണ്ണെ നീ.

മാസം തോറും രക്തം ചിന്തിയിട്ടും തളരാത്തൊരുത്തി നീ

മരണത്തിന്റെ പാതിവേദനയിലും പുതുജീവൻ കൊടുക്കുന്നതും നീ.


എന്നിട്ടും അടിച്ചമർത്തൽ മാത്രം നിനക്ക് കൂട്ട്.

എന്തിന് ഈ പാപഭാരമെല്ലാം പെണ്ണേ നീ ഒറ്റയ്ക്ക് ഏറ്റുവാങ്ങുന്നു..

കാമം സ്ഫുരിക്കുന്ന കണ്ണുകളാൽ നിന്റെ ഉടൽ നോക്കി രതിയടയും  

ആണിന് സുഖം പകരാൻ പിറന്നതാണോ പെണ്ണെ നീ..


പെണ്ണേ,

ഉടലും മനവും അകമിരുളിൽ നീറ്റി നീറിയ അസഹനീയതയുടെ കാലങ്ങളെ പടിയടച്ചു പിണ്ഡം വെക്കുക

തീഷ്ണമാം കണ്ണുകളിൽ എരിയുന്ന അഗ്നിയായി കണ്ഠം പൊട്ടുമാറുച്ചത്തിൽ തലയുയർത്തി പറയുക

അടിമയല്ല അബലയല്ല ആണിന് കളിപ്പാവയല്ല ഞാൻ മജ്ജയും മാംസവുമുള്ള പെണ്ണാണ്


Rate this content
Log in

Similar malayalam poem from Inspirational