അരുത്, വരരുത്
അരുത്, വരരുത്
1 min
46
വരരുത് നീ എന്നിലേക്ക്...
പെണ്ണിന്റെ മനസാണ്..
ചാഞ്ചട്ടങ്ങളുടെ കൂടാരം..
ഒരു നിമിഷത്തെ തോന്നലിൽ
നിന്നിലേക്ക് ചേർന്നാൽ
പിന്നീട് ഒരു തിരികെ പോക്ക്
എനിക്ക് അസാധ്യമാണ്..
പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ
നീ എന്നിൽ തിരയരുത്..
തിരയുന്ന നിമിഷം ഒരു അഗ്നിയായി
ആ പ്രണയഗർത്ഥത്താൽ
നിന്നെ മൂടും ഞാൻ...
പോകു ദൂരേക്ക് എന്റെ പുഞ്ചിരി
തിരികെ നൽകി....
