മാതൃത്വം
മാതൃത്വം
കണ്മണി പൈതലേ,
എന്റെ ഉള്ളിൽ കിടന്നു നീ കാട്ടും
കുസൃതികൾ ഞാനും ആസ്വദിക്കുന്നുണ്ട്
നീ നിന്റെ കുഞ്ഞികാലാൽ ചവിട്ടുമ്പോൾ അത്
എന്നിൽ നിറക്കുന്ന അനുഭൂതി എങ്ങനെ ഞാൻ വാക്കാൽ പറയും
അമ്മയാവുന്ന പെണ്ണിന് മാത്രം
സ്വന്തമായ അനുഭൂതി അല്ലെ അത്.
എന്റെ വയറിൽ കൈവെച്ച് നിന്നോട് സംസാരിക്കുമ്പോൾ
ഞാൻ അനുഭവിക്കുന്ന ആനന്ദം നിനക്ക് അറിയാൻ കഴിയുന്നുണ്ടോ അരുമ കുഞ്ഞേ..
നിന്റെ കുഞ്ഞുകാലുകൾ എന്റെ ഉദരത്തിന് പുറമെ
തെളിയുമ്പോൾ എന്നിൽ എന്ത് നിർവൃതിയാണെന്നോ
ഒരു അമ്മയാവുന്നതിന്റെ നിർവൃതി!
കുഞ്ഞേ കാത്തിരിക്കുകയാണ് ഞാൻ
നിന്റെ കുഞ്ഞ് മുഖമൊന്നു കാണാൻ
നിൻ ഇളം ചുണ്ടുകൾ ആദ്യ അമൃത് നുകരുന്ന നാളിനായി
എന്നിലെ സ്ത്രീയുടെ പൂർണതക്കായ്…
