തൂലിക ചുരത്തുന്ന കവിതകൾ
തൂലിക ചുരത്തുന്ന കവിതകൾ
ആത്മാവിലായിരം കദനങ്ങൾ
എരിയുമ്പോഴും കൂടെപിറപ്പിനെ പോൽ
നീയൊരു സത്വമായ് എന്നിലലിഞ്ഞു
ചേർന്നു നിൽക്കുന്നു തൂലികയായ്!
തേച്ചു മിനുക്കിയെടുത്ത് മൂർച്ചയേറിയ
നിൻ തൂലികത്തുമ്പിൽ നിന്നുതിർന്ന്
ചിതറിത്തെറിക്കുന്ന വാക്കുകളിൽ
ഞെട്ടിത്തരിക്കുന്നു മാനവ സമൂഹം!
നീയെന്ന മഹാമേരുവിന് കീഴിൽ
നിശബ്ദ പിറവിയായ് അക്ഷരങ്ങൾ
നിരനിരയായ് കവിതകളാകുമ്പോൾ
ഞാനെന്ന സത്വം മുക്തി നേടുന്നു!
ഹൃദയത്തിൽ കൊത്തി വലിക്കുന്നൊരു
വാക്കുകൾ തീർക്കും ചങ്ങലകളാൽ
ഉതിർന്നു വീഴുന്ന വാചകങ്ങൾ
തൂലിക ചുരത്തുന്ന കവിതകളാകുന്നു!
