STORYMIRROR

Saleena Salaudeen

Fantasy

4  

Saleena Salaudeen

Fantasy

ഹൃദയതടാകത്തിലെ അരയന്നങ്ങൾ

ഹൃദയതടാകത്തിലെ അരയന്നങ്ങൾ

1 min
225

ഹൃദയത്തിന്റെ അറകളിൽ കൊളുത്തി വലിക്കും

ഹൃദയവേദനയിൽ ആശ്വാസമേകുവാൻ

ഹൃദയതടാകത്തിലെ അരയന്നമായ് നീയെൻ

ഹൃത്തിൽ ചേക്കേറിയെനിക്ക് നിർവൃതി പകർന്നു.


നീർച്ചാലിൽ ഒഴുകുന്ന ജലധാര പോലെ

നിണമൊരു പ്രവാഹമായ് ഹൃത്തടത്തിൽ

നിന്നുത്ഭവിക്കുന്ന ധമനികളിലൂടെ

നീയെന്നിൽ അരയന്നമായ് ഒഴുകിയെത്തി.


സ്വപ്നങ്ങൾ കാണുവാൻ പാഠങ്ങൾ

സ്വന്തമായി രചിക്കുവാൻ പഠിപ്പിച്ചു

സ്വയം അതിജീവനത്തിന്റെ മാർഗ്ഗങ്ങൾ

സ്വായത്തമാക്കാൻ നീയെനിക്ക് കരുത്തായി.


ജീവിതമൊരു പ്രഹേളികയായ് തുടരുമ്പോൾ

ജീവന്റെ ഉത്ഭവം അന്വേഷിച്ചു നമ്മൾ

ജനിപ്പിച്ചവരെ തേടിയലയുമ്പോൾ

ജീവത്യാഗം ചെയ്തവരെ വിസ്മരിക്കരുത്.


ആശകളെല്ലാം ഉപേക്ഷിച്ചു സ്നേഹിച്ചവരുടെ

ആശ്വാസമാകുവാൻ ഇറങ്ങി പുറപ്പെടുമ്പോൾ

അരയന്നങ്ങളെ പോൽ നീന്തി തുടിക്കുന്ന

അപ്സരസ്സായ് ഹൃത്തടത്തിൽ ജീവിക്കുക.


ഹൃദയമൊരു ദേവാലയമെന്ന പോൽ

ഹൃദയതടാകത്തിലെ ഇണയരയന്നമായ്

ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹിച്ചു

ഹർഷാദരവോടെ സ്വച്ഛന്ദം നിളയാവുക.


Rate this content
Log in

Similar malayalam poem from Fantasy