STORYMIRROR

Sindhu Gatha

Abstract Classics Fantasy

4  

Sindhu Gatha

Abstract Classics Fantasy

ബലിച്ചോറ്

ബലിച്ചോറ്

1 min
407


വൃദ്ധസദനങ്ങളിലെ 

ചുവരുകള്‍ക്കുള്ളില്‍ 

ചുക്കിച്ചുളുങ്ങിയ

ശരീരത്തിനുള്ളില്‍ 

വിങ്ങുന്ന ഹൃദയങ്ങള്‍


സ്നേഹബന്ധങ്ങളുടെ

അഗ്നിച്ചിറകിനടിയില്‍

വെന്തുരുകുന്ന 

വൃദ്ധഹൃദയങ്ങള്‍


അവഗണനയുടെ 

നെരിപ്പോടിനുള്ളില്‍ 

ഒരു പിടി ചാരമായ് മാറിയ 

ആത്മാക്കള്‍


കലശത്തിനുള്ളിലെ

വെണ്ണീറൊഴുക്കാ

നൊഴുക്കുള്ള 

പുഴ തേടുന്നവര്‍


ഈറനുടുത്തീറന്‍ 

കൈകള്‍ കൊട്ടി

കൊടുക്കേണ്ടപ്പോള്‍

കൊടുക്കാത്ത 

ഒരുരുള ചോറുമായ്‌ 

ആണ്ടുബലി


ഇലച്ചീന്തിലെ 

ബലിച്ചോറിനുടമയും 

ബലിക്കാക്കയും


ശ്രാദ്ധമൂട്ടിനു മാത്രം

ഓര്‍ക്കുന്ന 

രണ്ടാത്മാക്കള്‍




Rate this content
Log in

Similar malayalam poem from Abstract