STORYMIRROR

Binu R

Abstract

4  

Binu R

Abstract

സന്ധ്യാനേരം

സന്ധ്യാനേരം

1 min
451


അന്തിത്തിരികത്തിക്കാൻ നേരമായി,

ആരൂഢo നോക്കാതെന്റെ തമ്പുരാട്ടി


ഇന്നിന്റെ തമ്പുരാന് വിടവാങ്ങാൻ നേരമായി,

ഈറൻ നിലാവും അടിവച്ചുതുടങ്ങി


ഉത്തരങ്ങളെല്ലാം ചെതുമ്പിച്ചു തുടങ്ങി

ഊനം കൂടാതെല്ലാം കർണ്ണത്തിൽ നിറഞ്ഞുതുടങ്ങി.


ഋഷഭത്തിൻ കുടമണികിലുക്കം

അകലങ്ങളിൽ വട്ടത്തിൽ മുഴങ്ങിയങ്ങനെ


ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ വീശിയെത്തിയ കുഞ്ഞുമണിത്തെന്നൽ

ഓണം കേറാമൂലയിലും തത്തിക്കളിച്ചങ്ങനെ,


ഔന്നിത്യത്തിൽ പുൽനാമ്പുകളും കരിയിലകളും പറന്നുകളിച്ചങ്ങനെ,

എല്ലാരും നോക്കിനിൽക്കേ മാനത്താകെയും പൊടിയുമുയർത്തിയങ്ങനെ


ഏനെന്റെ കണ്ണിലും പൊടിനിറഞ്ഞങ്ങനെ,

കണ്ണും മൂക്കും ചൊറിഞ്ഞുതുടുത്തങ്ങനെ 


ഐഹികസുഖങ്ങളിലെല്ലാം നിമിഷനേരം തൊന്തരവുകൾ നിറച്ചങ്ങനെ

അമ്മേ എന്നുമനം നിറച്ചുവിളിച്ചങ്ങനെ


അംബരത്തിൽ കരിമേഘങ്ങൾ

പടർന്നുതുടങ്ങിയങ്ങിനെ 


അ:എന്ന സ്വരം മനം നിറയെ വിങ്ങിപൊങ്ങുന്നതങ്ങനെ

ഇരുട്ടുവന്നു ചിലമ്പി പൊതിയുന്നുണ്ടങ്ങനെ!


      


Rate this content
Log in

Similar malayalam poem from Abstract