പരിത്യജിക്കപ്പെട്ടവൾ
പരിത്യജിക്കപ്പെട്ടവൾ
മാഞ്ഞുമറയുന്നോരോ മുഖങ്ങളും
ഓരോ ഓർമ്മതൻ കൂടാരം
മനസ്സിൽ പേറി ഒട്ടകം പോൽ
നടന്നുനീങ്ങി; ഇളം കാറ്റും
മഴത്തുള്ളിയും വീണ്ടും എന്റെ
സ്‌മൃതിപഥത്തിൻ നാളം കൊളുത്തി.
മഞ്ഞുവീണാ വഴികളിൽ നടന്നു
നീങ്ങവേ കണ്ട കിണക്കളായിരം
ഒരു ചിലന്തി പട്ടുനൂലിനാൽ
നെയ്ത വലപോലെ ഓരോ കിനാവും
കിനാക്കൾ നെയ്യുവാൻ എട്ടുകാലിയും
തട്ടി തകർക്കുവാനായിരം ആളുകളും
എങ്കിലുമാ എട്ടുകാലി മഹാൻ തന്ന
തളരാത്ത തന്റെ നെയ്ത്തു തുടരുന്നു
ആ ഊർജ്ജം ഉൾകൊള്ളാൻ ആകാത്ത
പ്രേരകശക്തി നഷ്ടമായൊരു കൊച്ചുപുവ് ഞാൻ;
കിനാക്കൾ കാണുവാനെ
പഠിച്ചോളു; എട്ടുകാലിയാവാനുള്ള
വിദ്യ നേടുവാനായില്ലത്രേ.
ഓർമ്മകൾ മാത്രം വേട്ടയാടുന്നൊരു
ഫലസൂനം; ദളങ്ങള്‍ ശീതകാറ്റിൽ
കൊഴിയാതെ മൗനവൃതത്തിൽ
പുഞ്ചിരി മാത്രം അണിഞ്ഞു നീങ്ങും
ഒരു കൂനൻ ഒട്ടകമായി മാറി ഞാനും.
