മഹാകാവ്യം
മഹാകാവ്യം
പുസ്തക താളുകളിലെ
അക്ഷരകൂട്ടിൽ നിന്നും
വിരുന്നുവന്നൊരു പെൺകൊടി നീ
വിസ്മയമാം കണ്ണുകളിലെ മഞ്ജിമയാൽ
നിലാവുപോൽ അവിടം തിളങ്ങി.
മന്ദമാരുതൻ തൻ തലോടലേറ്റു
പാറിപറക്കുന്ന മുടിയിഴകളും
പ്രത്യുഷസ്സിൻ വേളയിൽ
ഉദരത്തിൽ തലോടി പുഞ്ചിരി തൂകിയവൾ
കോകില വാണിയിൽ മൊഴിയവെ
"എന്നുണ്ണീ നീയിതു കേട്ടിടേണം
പ്രകൃതിതൻ മടി തട്ടിൽ പിറന്നുവീഴവെ
മണ്ണിനെ അറിഞ്ഞ്,ആരേയും ദ്യേഷിച്ചിടാതെ
മത്സരത്തിലേതും പോയിടാതെ
പ്രകൃതിയന്ന അമ്മയെ സ്നേഹിച്ച്
മനുഷ്യനായ് നീ വളരേണം "
അമ്മതൻ പൊന്നുണ്ണി പൈതലേ
ഓർത്തിടേണം എന്നുമെന്നും.
ഏടുകൾ മാറി മറഞ്ഞപ്പോഴും
മായാത്ത മഴവില്ലുപോൽ തെളിഞ്ഞു
പകരം വയ്ക്കാനാവാത്ത മഹാകാവ്യം
അമ്മ ..അമ്മ..അമ്മ