STORYMIRROR

Sruthy Karthikeyan

Drama Tragedy

3.6  

Sruthy Karthikeyan

Drama Tragedy

വിരുന്നു വന്ന കൂട്ടുകാരൻ

വിരുന്നു വന്ന കൂട്ടുകാരൻ

1 min
174

പാതി കൂമ്പിയ താമരമൊട്ടു പോൽ,           

 മിഴികൾ അടയുമ്പോൾ,                     

സന്ധ്യാനക്ഷത്രത്തെപോൽ തിളങ്ങി ,         

യെൻ ഭൂതകാലം.                         

അനശ്വരമാം സ്നേഹം കൊണ്ടുമൂടി-             

യെൻ അർദ്ധനാരീശ്വരി.                    

ബഹുമാനം കൊണ്ടെന്നെ തോൽപ്പി-           

ക്കുമീയെൻ സന്താനവും.കൊണ്ടുഞാൻ,        

ഹർഷോന്മോദത്തിൻ ഉത്തമ                

 ശൃംഗത്തിൽ ഞാനെത്തി നിന്നു.              

അനർഘമായ നിമിഷത്തിങ്കൽ                 

 കൊടിയ വ്യാധിയെന്നിൽ പിടികൂടി.               

തിരശ്ശീലയിടാൻ പരിസമാപ്തിയായെ-         

ന്നറിഞ്ഞ നിമിഷമെൻ മേലാകെ വിറപൂണ്ടു.      

സ്തബധനായി ഞാൻ നിന്നു.                  

സൂര്യനെ മറപൂണ്ടവിടെ ഇരുട്ട് പടർന്നു.         

ബാധ്യതകൾ മേൽക്കുമേൽ വന്നപ്പോൾ,         

 ജീവിതം നാടകമെന്ന് ഞാനറിഞ്ഞു.             

 മണ്ണടിഞ്ഞു പോകുംനേരം                  

 വിദേശവാസത്തിനൊരുങ്ങുന്ന ഭാര്യയും,          

ലീവില്ല യെന്നു പറയുന്ന പുത്രനും,            

 എന്നിൽ മേൽകോയ്മ ചെലുത്തുന്ന ബന്ധുക്കളും, 

ബാധ്യതകളെ ചൊല്ലി ആക്രോശിച്ചിടും നേരം,      

മനസ്സാൽ കേണുകൊണ്ടേയിരുന്നു..           

 എന്തിനീ ജീവിതം?                       

സ്വന്തമെന്നൊന്നില്ലാതെ,                     

ബന്ധുക്കളേതുമില്ലാതെ,                    

സുഹൃത്തുക്കളാരുമില്ലാതെ,                   

 പ്രതിമ കണക്കെയി ജീവിതം.                  

ഒരു കുഞ്ഞു കൈ വന്നെൻ മിഴികൾ            

തഴുകിയൊരു മാലാഖയെ പോൽ,                

നിദ്ര വന്നെന്നെ പുൽകി എന്നെന്നേക്കുമായി.        


Rate this content
Log in

Similar malayalam poem from Drama