എൻ അമ്മ
എൻ അമ്മ
പോയ് വരികയെൻ അമ്മേ തിരക്കു പിടിച്ച ദിവസത്തിലേക്കായ് ആ നിമിഷനേരമുതൽകൽ ഓർമ്മകളിൽ നീ മാത്രം. നിന്നൂടെ താരാട്ടു കേൾക്കാൻ കൊതിച്ചാ ഉണ്ണിഹൃദയമായിരുന്നുവെന്റെയും നിന്നൂടെ മേനി പുണർന്നു ഞാനുറങ്ങുമ്പോൾ ദേവതമാർ ചുറ്റും നൃത്തമാടി സ്നേഹലാലാനയാൽ മുത്തമിടുമ്പോൾ താമരപൂ വിടരും പോലെയെൻ വദനം ആ പൂമുഖം മെല്ലെ വടിടുമ്പോൾ കണ്ണിലെ വെളിച്ചമകന്ന പോലേ എൻ മനസ്സിലെന്നും നിറഞ്ഞു നിൽകുമാ കെടാവിലകനെൻ അമ്മ വാരി തൊടികൾക്കിപ്പുറം നിൽക്കവേ അകലെ നിന്നുമാ പൂ മുഖം കാണവേ ഓടി ചെന്നമ്മയെ കെട്ടി പുണരവേ ഈ ഉലകമെൻ കാൽക്കലായി തിരികെ ഞാൻ നടക്കവേ സന്തോഷം കൊണ്ടു ഞാൻ മതി മറന്നു. -----------------
